സൂറത്ത്- ഗുജറാത്തിലെ സൂറത്തില്‍ ഒരു ബഹുനില കെട്ടിടത്തിന്റെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് സെന്ററിലുണ്ടായ അഗ്നിബാധയില്‍ നിരവധി വിദ്യാര്‍ത്ഥികളടക്കം 15 പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് പോലീസ് അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. കെട്ടിടത്തിനു മുകളില്‍ നിന്ന് പുക ഉയരുന്നതും ചില്ലുകള്‍ പൊളിച്ച് വിദ്യാര്‍ത്ഥികള്‍ പ്രാണരക്ഷാര്‍ത്ഥം താഴേക്ക് ചാടുന്ന ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഗ്നിബാധയുണ്ടായ മുകള്‍ നില പൂര്‍ണമായും ഒഴിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സംഭവം അന്വേഷിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടു. മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് നാലു ലക്ഷം രൂപയുടെ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
Massive fire in a building in Surat. Around 10 people jumped off breaking windowpanes. pic.twitter.com/fcApZbhRSx
— Mahesh Langa (@LangaMahesh) May 24, 2019