Sorry, you need to enable JavaScript to visit this website.

മലയാളികളെ കണ്ടു പഠിക്കൂ -ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

ന്യൂദല്‍ഹി-എല്ലാ അര്‍ത്ഥത്തിലും മലയാളികളാണ് യഥാര്‍ഥ ഇന്ത്യക്കാരെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. യഥാര്‍ഥ ഇന്ത്യക്കാരെ പ്രതിനിധാനം ചെയ്യുന്നത് മലയാളികള്‍ മാത്രമാണ്, എന്തിനെയും സ്വീകരിക്കാനുള്ള മനസാണ് മലയാളികളുടെ ഏറ്റവും വലിയ സവിശേഷതയെന്നും കട്ജു പറയുന്നു.യഥാര്‍ഥ ഇന്ത്യക്കാര്‍ ആരാണ് എന്ന് സ്വയം ചോദിച്ചു കൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കട്ജു മലയാളികളെ വാനോളം പുകഴ്ത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ ഒരു കശ്മീരിയാണ് , അത് കൊണ്ട് കശ്മീരികളാണ് യഥാര്‍ഥ ഇന്ത്യക്കാരെന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷെ വിശാലമായി പറഞ്ഞാല്‍, യഥാര്‍ഥ ഇന്ത്യക്കാരെന്ന് വിളിക്കാവുന്നത് മലയാളികളെയാണ്. ഒരു ഇന്ത്യക്കാരന് വേണ്ട എല്ലാ ഗുണഗണങ്ങളുമുള്ളത് മലയാളികള്‍ക്കാണ്.
മതമൈത്രിയോടെ ഒന്നായി ജീവിക്കണമെങ്കില്‍ എല്ലാ വിഭാഗക്കാരെയും ബഹുമാനിക്കാന്‍ ശീലിക്കണം. ഇത് കൃത്യമായി പുലര്‍ത്തുന്നതില്‍ ഏറ്റവും മികച്ചവര്‍ മലയാളികളാണ്. അതുകൊണ്ട് തന്നെ പ്രതീകാത്മകമായി ഇന്ത്യയെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നത് മലയാളികളാണെന്ന് പറയേണ്ടി വരും. മലയാളികളെ കണ്ടു പഠിക്കാനും അവരില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും ശ്രമിക്കണം.മലയാളികള്‍ നീണാള്‍ വാഴട്ടെ എന്നു പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Latest News