റിയാദ്- നഗര ഹൃദയമായ ബത്ഹയിലെ കമേഴ്‌സ്യല്‍ സെന്ററിലുണ്ടായ തീപ്പിടിത്തത്തില്‍ നൂറിലധികം കടകള്‍ കത്തി നശിച്ചു. മഗ്‌രിബ് നമസ്‌കാരത്തിന് തൊട്ടു മുമ്പാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിലെ ഹോട്ടലില്‍ നോമ്പു തുറക്കാനെത്തിയവരെ ഉടന്‍ ഒഴിപ്പിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഈജിപ്തുകാരന്റെ ധീരത തബൂക്കിൽ വൻ ദുരന്തം ഒഴിവാക്കി
ബത്ഹയിലെ പ്രധാന പാതയോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ കച്ചവട കേന്ദ്രത്തില്‍ നിരവധി ജനറല്‍ സര്‍വീസ് സെന്ററുകളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളുമാണുള്ളത്. മലയാളികളും ബംഗാളികളുമാണ് ജീവനക്കാരില്‍ ഭൂരിഭാഗവും. പ്രവേശന കവാടത്തിനടുത്താണ് ആദ്യം തീ കണ്ടത്. പിന്നീട് പടര്‍ന്ന് പിടിക്കുകയായിരുന്നു. ബത്ഹയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. സിവില്‍ ഡിഫന്‍സ് എത്തിയാണ് തീ അണച്ചത്.
വീഡിയോ കാണാം
റിയാദിൽനിന്ന് വായനക്കാരൻ ഷഹബീർ അയച്ചു തന്നത്