ന്യൂദല്‍ഹി- ആഞ്ഞു വീശിയ മോഡി തരംഗത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമ്പോള്‍ പ്രതിപക്ഷ സ്ഥാനം പോലും നഷ്ടപെടുന്ന സാഹചര്യം. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവാകാന്‍ ചുരുങ്ങിയത് 54 സീറ്റുകളെങ്കിലും വേണം. എന്നാല്‍ നിലവില്‍ ഈ സംഖ്യ നേടാന്‍ കോണ്‍ഗ്രസിന് പ്രയായമാണ്. ഇതിന് പുറമെ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നേരിട്ട ദയനീയ പരാജയവും കോണ്‍ഗ്രസിന് തിരിച്ചടിയാണ്.