ബംഗളൂരു-ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം തന്റെ കരണത്തേറ്റ പ്രഹരമാണെന്ന് നടന്‍ പ്രകാശ് രാജ്. ബംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രകാശ് രാജ് പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തില്‍ കൂടുതല്‍ അപമാനിതനായും പരിഹാസിതനായും തോന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെയാണ് തോന്നുന്നത്. കൂടുതല്‍ അപമാനിതനായും പരിഹാസിതനായും തോന്നുന്നു. ഞാനെന്റെ നിലപാടില്‍ത്തന്നെ തുടരും. മതേതര ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. ദുരിത പൂര്‍ണമായ ആ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഈ യാത്രയില്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദി. ജയ് ഹിന്ദ്- പ്രകാശ് രാജ് കുറിച്ചു.
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ത്തന്നെ പ്രകാശ് രാജിന് ലീഡ് കുറവായിരുന്നു. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോഴും തന്റെ ലീഡ് നില ഉയരാതെ തുടര്‍ന്നതില്‍ കുപിതനായ അദ്ദേഹം പോളിങ് കേന്ദ്രത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.