Sorry, you need to enable JavaScript to visit this website.

ഗൾഫ് രാജ്യങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്യുന്നതിന്  ഒരുക്കമാണെന്ന് ഖത്തർ

മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി

റിയാദ് - ഗൾഫ് രാജ്യങ്ങളുടെ മുഴുവൻ ആശങ്കകളും ചർച്ച ചെയ്യുന്നതിന് ഖത്തർ ഒരുക്കമാണെന്ന് വിദേശ മന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് എന്ന് പരിഹാരമുണ്ടാകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും വിദേശ മന്ത്രി പറഞ്ഞു. 
അയൽ രാജ്യങ്ങളുമായുള്ള ചർച്ചക്കു മുമ്പായി ബഹിഷ്‌കരണം അവസാനിപ്പിക്കണമെന്ന് ഖത്തർ വിദേശ മന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകൾക്കകമാണ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി നിലപാട് മാറ്റിയത്. 
അയൽ രാജ്യങ്ങളുടെ ഏതു ആശങ്കകളും ചർച്ച ചെയ്യുന്നതിന് ഖത്തർ സന്നദ്ധമാണെന്ന് മന്ത്രി പറഞ്ഞു. വ്യക്തമായ അടിസ്ഥാനങ്ങളോടെ നടക്കുന്ന ചർച്ചയിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സാധിക്കും. പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതവും ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള ആഗോള ശ്രമങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്നും ചർച്ച ചെയ്യുന്നതിന് അടുത്തയാഴ്ച താൻ അമേരിക്ക സന്ദർശിക്കും. കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളിലൂടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് ഖത്തർ പ്രത്യാശിക്കുന്നതെന്നും വിദേശ മന്ത്രി പറഞ്ഞു. 

 

Latest News