തിരുവനന്തപുരം- തോൽവി അംഗീകരിക്കുന്നുവെന്നും പരാജയത്തിൽനിന്ന് പാഠം പഠിച്ച് മുന്നോട്ടുപോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്താണ് തോൽവിക്ക് കാരണമെന്ന് പഠിക്കുമെന്നും അതേസമയം, ദേശീയ തലത്തിൽ കോൺഗ്രസിന്റെ പരാജയത്തിൽ സന്തോഷമില്ലെന്നും കോടിയേരി വ്യക്തമാക്കി. മോഡിക്കെതിരായ വികാരത്തെ യു.ഡി.എഫിന് അനുകൂലമായി. മോഡി വീണ്ടും പ്രധാനമന്ത്രിയാകുന്നത് ഇന്ത്യക്ക് ഭീഷണിയാണ്. ഇതിനെതിരെ മുഴുവൻ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചുനിൽക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.