524 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ 323 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി ഒറ്റയക്ക് 240 മണ്ഡലങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നു. യുപിഎ സഖ്യം 106 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റു പാര്‍ട്ടികള്‍ 92 സീറ്റിലും. 18 മണ്ഡലങ്ങളില്‍ നിന്നും ഫല സൂചനകള്‍ വരാനുണ്ട്. കഴിഞ്ഞ തവണത്തെ പോലെ ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. ഉത്തരേന്ത്യന് സംസ്ഥാനങ്ങളില്‍ തൂത്തൂവാരിയാണ് ബിജെപി മുന്നേറ്റം. ഉത്തര്‍ പ്രദേശിലെ റായ് ബറേലിയില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി പിന്നിലാണ്.
ഉത്തര്‍ പ്രദേശില്‍ 60 സീറ്റുകളിലാണ് ലീ്ഡ് ചെയ്യുന്നത്. എസ്പി-ബിഎസ്പി സഖ്യം 14 ഇടങ്ങളില്‍ മാത്രമാണ് മുന്നില്‍. കോണ്‍ഗ്രസ് ഒരിടത്തും.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി 22 സീറ്റില്‍ ബിജെപി മുന്നിലാണ്. തൃണമൂല്‍ 17 ഇടത്തും.
തമിഴ്‌നാട്ടില്‍ 31 സീറ്റുകളില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം മുന്നേറുന്നു. അണ്ണാഡിഎംകെ സഖ്യം ആറ്.
മഹാരാഷ്ട്രയില്‍ ബിജെപി-42, കോണ്‍ഗ്രസ്-6, എന്‍സിപി-1
ഒഡീഷയില്‍ ബിജെഡി-8, ബിജെപി-8.