ന്യൂദല്‍ഹി- ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിലുള്ള ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരാതിക്കാരിക്ക് നല്‍കേണ്ടതായിരുന്നുവെന്ന് റിട്ട. ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍. പരാതിക്കാരിയോട് നീതിപൂര്‍വമല്ല അന്വേഷണ സമിതി പെരുമാറിയതെന്നും ജസ്റ്റിസ് ലോകൂര്‍ ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചു.
ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ആഭ്യന്തര അന്വേഷണ സമിതിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് ലേഖനം.
പരാതിക്കാരിയോട് മുന്‍വിധിയോടെയാണ് സുപ്രീം കോടതി പെരുമാറിയതെന്നും വിഷയവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങള്‍ക്കും ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ലെന്നും ജസ്റ്റിസ് ലോകൂര്‍ പറയുന്നു.