ജക്കാര്‍ത്ത- പ്രസിഡന്റ് ജോകോ വിദോദോ വീണ്ടും തെരഞ്ഞടുക്കപ്പെട്ട ഇന്തോനേഷ്യയില്‍ പ്രതിഷേധം തുടരുന്നു. തലസ്ഥനമായ ജക്കാര്‍ത്തയില്‍ സംഘര്‍ഷത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രികളില്‍നിന്നുള്ള കണക്ക് പ്രകാരമാണ് ആറ് മരണം പോലീസ് സ്ഥിരീകരിച്ചത്. മരണ കാരണം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
ജോകോ വിദോദോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപനം വന്നതിനു പിന്നാലെ ചൊവ്വാഴ്ച സമാധാനപരമായി തുടങ്ങിയ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു.