ദുബായ്- കിരീടാവകാശിയും ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തും രാജ്യത്തെ പ്രമുഖ സ്‌പോര്‍ട്‌സ് കമ്പനിയായ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന് സ്‌പോര്‍ട്‌സ് ഇംപ്രിന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.
ലാന്‍ഡ്മാര്‍ക് ചെയര്‍മാന്‍ മിക്കി ജഗ്തിയാനി ശൈഖ് ഹംദാനില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചു. ഗ്രൂപ്പിന്റെ ബീറ്റ് ഡയബറ്റിസ് വാക് എന്ന ബോധവത്കരണ പരിപാടിയാണ് ഈ ബഹുമതിക്ക് അര്‍ഹമാക്കിയത്. 2009 മുതല്‍ ദുബായില്‍ എല്ലാ വര്‍ഷവും ആഘോഷത്തോടെ നടക്കാറുള്ളതാണ് ഡയബറ്റിസ് വാക്