ലഖ്‌നൗ- തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്താങ്ങുന്നവരോടൊപ്പം നില്‍ക്കുമെന്ന് ബഹുജന്‍ സമാജ്‌വാദി നേതാവ് മായാവതി. രാഷ്ട്രീയ സഖ്യരൂപീകരണത്തിന് തന്നെ സന്ദര്‍ശിച്ച ദക്ഷിണേന്ത്യന്‍ നേതാവിനോട് മായാവതി ഇക്കാര്യം തുറന്നു പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നിലെ ഏറ്റവും വലിയ വിഘാതം മായാവതിയുടെ ഈ നിലപാടായിരിക്കും. മായാവതിയെ പ്രധാനമന്ത്രിയാകാന്‍ പിന്തുണക്കുമെന്ന് സഖ്യകക്ഷി നേതാവ് അഖിലേഷ് യാദവും പറഞ്ഞിട്ടുണ്ട്.
ബി.ജെ.പിക്ക് ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെങ്കില്‍ അവര്‍ മായാവതിയുടെ സഹായം തേടിയാലും അത്ഭുതപ്പെടാനില്ല. ഈ സാധ്യത മുന്‍നിര്‍ത്തിയാണ് മായാവതി അഭിപ്രായം പറഞ്ഞിരിക്കുന്നത്.