ന്യൂദല്‍ഹി- വോട്ടെണ്ണണിലിനു മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരോട് ജാഗ്രത പുലര്‍ത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം. അടുത്ത 24 മണിക്കൂര്‍ വളരെ പ്രധാനമാണെന്നും ജാഗരൂകരായി ഇരിക്കുക, ഭയക്കേണ്ടതില്ലെന്നും രാഹുല്‍ ട്വീറ്റിലൂടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. സത്യത്തിനു വേണ്ടിയാണ് നമ്മുടെ പോരാട്ടം. വ്യാജ എക്‌സിറ്റ് പോളുകളുടെ പ്രചാരണം കേട്ട് നിരാശരാകേണ്ട. പാര്‍ട്ടിയും സ്വന്തത്തിലും വിശ്വസിക്കുക. നിങ്ങളുടെ കഠിനാധ്വാനം പാഴാകില്ല. ജയ് ഹിന്ദ്- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്ന ഞായറാഴ്ച രാത്രി സമാന സന്ദേശം രാഹുലിന്റെ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായി പ്രിയങ്ക ഗാന്ധി ശബ്ദ സന്ദേശത്തിലൂടെ പാര്‍ട്ടി അണികള്‍ക്ക് നല്‍കിയിരുന്നു. അഭ്യൂഹങ്ങളില്‍ വീണു പോകരുതെന്നും നിരാശരാകരുതെന്നും ഈ സമയത്ത് ജാഗ്രതയോടെ ഇരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. സ്‌ട്രോങ് റൂമുകളുടെ പുറത്തും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കാവലിരിക്കാനും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.
कांग्रेस पार्टी के प्रिय कार्यकर्ताओं ,
— Rahul Gandhi (@RahulGandhi) May 22, 2019
अगले 24 घंटे महत्वपूर्ण हैं। सतर्क और चौकन्ना रहें। डरे नहीं। आप सत्य के लिए लड़ रहे हैं । फर्जी एग्जिट पोल के दुष्प्रचार से निराश न हो। खुद पर और कांग्रेस पार्टी पर विश्वास रखें, आपकी मेहनत बेकार नहीं जाएगी।
जय हिन्द।
राहुल गांधी