Sorry, you need to enable JavaScript to visit this website.

ഇ.വി.എം ദുരൂഹതകള്‍ കമ്മീഷന്‍ നീക്കണം; നിലപാട് മാറ്റി പ്രണാബ് മുഖര്‍ജി

ന്യൂദല്‍ഹി- വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് ഉയര്‍ന്നിരിക്കുന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കേണ്ട കടമ തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ജനവിധിയില്‍ ഇടപെടാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ ഉല്‍കണ്ഠയുളവാക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കസ്റ്റിഡിയിലുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയെ വെല്ലുവിളിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് ഇടമുണ്ടായിക്കൂടാ. ജനവിധി പരമപവിത്രമാണ്. അതുകൊണ്ടുതന്നെ എല്ലാ വധി സംശയങ്ങള്‍ക്കും അതീതമായിരിക്കണം- പ്രണാബ് മുഖര്‍ജി പറഞ്ഞു.
കുറ്റമറ്റ തെരഞ്ഞെടുപ്പാണ് നടന്നതെന്നും മൂന്ന് കമ്മീഷണര്‍മാര്‍ക്കുമാണ് അതിന്റെ ക്രെഡിറ്റെന്നും നേരത്തെ പ്രണാബ് മുഖര്‍ജി പറഞ്ഞിരുന്നു. പകുതി വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കമ്മീഷനെതിരെ പൊരുതുമ്പോഴായിരുന്നു കമ്മീഷനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മുന്‍ രാഷ്ട്രപതിയുടെ വാക്കുകള്‍.  

 

Latest News