Sorry, you need to enable JavaScript to visit this website.

പ്രജ്ഞ ഉള്‍പ്പെട്ട കൊലക്കേസിൽ പുനരന്വേഷണത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ നീക്കം

ഭോപാല്‍- മാലേഗാവ് സ്‌ഫോനടക്കേസിലെ മുഖ്യപ്രതിയും ഭോപാലില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍ ഉള്‍പ്പെട്ട 2007-ലെ കൊലപാതക്കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കം. ആര്‍എസ്എസ് പ്രചാരക് ആയിരുന്ന സുനില്‍ ജോഷി കൊല്ലപ്പെട്ട കേസാണ് പൊടിതട്ടിയെടുക്കുന്നത്. ഈ കേസില്‍ പ്രജ്ഞയെ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ പുനര്വേഷണം നടത്തുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് നിയമ മന്ത്രി പി സി ശര്‍മ പറഞ്ഞു.

2007 ഡിസംബര്‍ 29-നാണ് ആര്‍എസ്എസ് നേതാവായ സുനില്‍ ജോഷി വെടിയേറ്റു മരിച്ചത്. ഈ കേസില്‍ പ്രജ്ഞയുള്‍പ്പെടെയുള്ള ഏഴു പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ 2017ലാണ് കോടതി വെറുതെ വിട്ടത്. ഈ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ശര്‍മ അറിയിച്ചു. 

ഈ കേസ് അവസാനിപ്പിക്കാന്‍ മുന്‍ ജില്ലാ കലക്ടര്‍ സ്വന്തം നിലയില്‍ തീരുമാനമെടുത്തതായിരുന്നു. പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കേണ്ടെന്ന് കലക്ടറാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. 

ഹിന്ദുത്വ ഭീകരതയെ മറനീക്കി പുറത്തു കൊണ്ടു വന്ന 2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയാ പ്രജ്ഞ ഇപ്പോള്‍ ജാമ്യത്തിലാണ്. ഒരു കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട് മുങ്ങി നടക്കുകയായിരുന്ന ആര്‍എസ്എസ് പ്രചാരക് ദെവാസിലെ ചുന ഖദനില്‍ വച്ചാണ് ബൈക്കിലെത്തിയ അജ്ഞാത അക്രമികളുെട വെടിയേറ്റുമരിച്ചത്.
 

Latest News