തിരുവനന്തപുരം- തലസ്ഥാന നഗരത്തിലെ വൻ തീപിടിത്തം നിയന്ത്രണവിധേയമായി. നഗരത്തിൽ സ്തംഭിച്ച ഗതാഗതം സാധാരണനിലയിലായി. കിഴക്കേക്കോട്ട ഓവർ ബ്രിഡ്ജിന് സമീപത്തെ അംബ്രല്ലാ മാർട്ടിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് യൂണിറ്റുകൾ തീ അണയ്ക്കാൻ ഭഗീരഥ പ്രയത്‌നമാണ് നടത്തിയത്. ചെല്ലാം അംബർല്ല മാർട്ടും സമീപത്തെ ചെറിയ കടകളും കത്തിനശിച്ചു. തീ കൂടുതൽ കടകളിലേക്ക് പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്‌സ് അധികൃതർ. തീപിടിച്ച കടകൾക്ക് പിന്നിൽ നിരവധി വീടുകളുണ്ട്. ഇവിടേക്ക് ഫയർഫോഴ്‌സിന്റെ വാഹനങ്ങൾക്ക് എത്താനാകാത്തത് പ്രതിസന്ധിയുണ്ടാക്കിയിരുന്നു.