ന്യൂദല്‍ഹി- എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ പരസ്പരം ബന്ധപ്പെട്ട് തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസം ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ സന്ദര്‍ശിച്ചു ചര്‍ച്ചതിനു പിന്നാലെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരത പവാര്‍ ആന്ധ്രയില്‍ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രവചിക്കപ്പെടുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ജഹന്‍ മോഹന്‍ റെഡഢിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പവാറിന് ജഗനെ ലൈനില# കിട്ടിയില്ലെന്നാണ് റിപോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യവുമായി ജഗനെ അടുപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പവാറിന്റെ വിളി. എന്നാല്‍ ജഗന്‍ ഈ വിളിക്ക് ഉത്തരം നല്‍കിയിട്ടില്ല.
ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയോട് ഏറ്റുമുട്ടുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇതുവരെ ഓരു സഖ്യവുമായും അടുപ്പം പ്രകടിപ്പിച്ചിട്ടില്ല. ആന്ധ്രയ്ക്ക് പ്രത്യേക പദവി വാഗ്ദാനം നല്‍കുന്ന ആരുമായും കൂട്ടൂകൂടുമെന്നാണ് ജഗന്റെ പ്രഖ്യാപനം. ആന്ധ്രയിലെ 25 സീറ്റുകളില്‍ ജഗന്റെ പാര്‍ട്ടി 20 മുതല്‍ 18 വരേ സീറ്റുകള്‍ നേടുമെന്നും ടിഡിപി നാലോ ആറോ സീറ്റിലേക്കു ചുരുങ്ങുമെന്നുമാണ് ഇന്ത്യാ ടുഡെ-ആക്‌സിസ് എക്‌സിറ്റ് പോള്‍ പ്രവചനം.