ജോധ്പൂര്‍- രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ നാലു വയസ്സുകാരിയെ രക്ഷിക്കാനുളള ശ്രമം വിജയിച്ചില്ല. 13 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു.
ജോധ്പൂര്‍ ജില്ലയിലെ മെലാന ഗ്രാമത്തിലാണ് തിങ്കളാഴ്ച വൈകിട്ട് കുട്ടി കുഴല്‍ കിണറില്‍ വീണത്. ആംബുലന്‍സുകള്‍ എത്തിച്ച് കുട്ടക്ക് ഓക്‌സിജന്‍ നല്‍കിയായിരുന്നു രക്ഷാപ്രവര്‍ത്തനമെങ്കിലും വിജയിച്ചില്ല.