Sorry, you need to enable JavaScript to visit this website.

വിമാന എന്‍ജിനില്‍ തീപ്പൊരി,  ചെന്നൈയില്‍ അടിയന്തര ലാന്റിംഗ് 

ചെന്നൈ- എന്‍ജിനില്‍ തീപ്പൊരി കണ്ടെത്തിയതിനെ തുടര്‍ന്നു തിരുച്ചിറപ്പള്ളിയില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള സ്വകാര്യ വിമാനം അടിയന്തരമായി ചെന്നൈ വിമാനത്താവളത്തിലിറക്കി. സ്‌കൂട്ട് എയര്‍വേയ്‌സിന്റെ ടിആര്‍ 567 വിമാനമാണ് ചെന്നൈയില്‍ ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുമായ 170 പേരും സുരക്ഷിതരാണ്.തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സാങ്കേതിക വിദഗ്ധര്‍ വിമാനം പരിശോധിക്കുകയാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇന്ന് വൈകുന്നേരം തന്നെ വിമാനം സിംഗപ്പൂരിലേക്ക് തിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.തീപ്പൊരി ശ്രദ്ധയില്‍പ്പെട്ട ഉടനെ അടിയന്തര ലാന്‍ഡിംഗിനായി പൈലറ്റുമാര്‍ ചെന്നൈ വിമാനത്താവളവുമായി ബന്ധപ്പെടുകയായിരുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിമാനത്താവളത്തില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

Latest News