ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വലിയ ഭൂരിപക്ഷം നേടുമെന്ന പ്രവചനങ്ങള്‍ക്കു പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സഖ്യകക്ഷി നേതാക്കളെ ചര്‍ച്ചയ്ക്കും വിരുന്നിനുമായി ക്ഷണിച്ചു. ദല്‍ഹിയിലെ അശോക ഹോട്ടലില്‍ നാളെയാണ് എന്‍ഡിഎ സഖ്യകക്ഷികളുടെ ഡിന്നര്‍ യോഗം ഷാ വിളിച്ചു ചേര്‍ത്തിരിക്കുന്നത്. തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം സ്വീകരിക്കേണ്ട നിലപാടുകളും തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യുമെന്നാമ് സൂചന. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചും അണിയറയില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി റിപോര്‍ട്ടുണ്ട്. 543 അംഗ ലോക്‌സഭയില്‍ എന്‍ഡിഎ ശരാശരി 302 സീറ്റ് വരെ നേടുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. കോണ്‍ഗ്രസ് സഖ്യം 122ഉം.