Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അൽജസീറ സി.ഐ.എക്ക് രഹസ്യം ചോർത്തി നൽകി

റിയാദ് - ഖത്തറിലെ അൽജസീറ ചാനൽ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയതിന്റെ തെളിവ് പുറത്തുവന്നു.
അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിനു നേരെയുണ്ടായ 2011 സെപ്റ്റംബർ ആക്രമണത്തിനു പിന്നിൽ തങ്ങളാണെന്ന അൽഖാഇദ നേതാക്കളുടെ സ്ഥിരീകരണം ലഭിച്ചത് തങ്ങളുടെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായാണ് അൽജസീറ അവകാശപ്പെട്ടിരുന്നത്. വാസ്തവത്തിൽ അൽഖാഇദ നേതാക്കളുടെ താമസ സ്ഥലങ്ങളും അൽജസീറ ചാനൽ സി.ഐ.എക്ക് ചോർത്തിക്കൊടുക്കുകയായിരുന്നു. അൽഖാഇദ നേതാക്കളുടെ സ്ഥിരീകരണം അൽജസീറ സംപ്രേഷണം ചെയ്യുന്നതിനു മുമ്പായി ആക്രമണത്തിൽ പങ്കുള്ള ഖാലിദ് അൽശൈഖ്, റംസി ബിൻ അൽശൈബ എന്നിവരുടെ താമസ സ്ഥലങ്ങളെ കുറിച്ച വിവരങ്ങൾ അൽജസീറ സി.ഐ.എക്ക് കൈമാറി. മുൻ സി.ഐ.എ മേധാവി ജോർജ് ടെനറ്റിനുള്ള മുൻ ഖത്തർ അമീർ ഹമദ് ബിൻ ഖലീഫയുടെ സമ്മാനമായിരുന്നു ഈ ചോർത്തൽ. സി.ഐ.എയുടെ സംതൃപ്തി നേടുന്നതിനും ഖത്തറിന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിനും സൗദി അറേബ്യയെ അടിക്കുന്നതിനും വേണ്ടി അൽജസീറ ചാനലിന്റെ ഏറ്റവും വലിയ നേട്ടം സി.ഐ.എക്കു ചോർത്തിക്കൊടുക്കുന്നതിൽ ഹമദ് ബിൻ ഖലീഫ വഹിച്ച പങ്കിനെ കുറിച്ച് 'അൽജസീറ യുഗത്തിന്റെ അന്ത്യം' എന്ന കൃതി പ്രതിപാദിക്കുന്നുണ്ട്. ഹമദ് അൽഈസ രചിച്ച കൃതി ദാറു മദാരിക് ആണ് പ്രസിദ്ധീകരിച്ചത്.
ജൂൺ മധ്യത്തിൽ പ്രതിദിനം അഞ്ചു മണിക്ക് ചേരുന്ന സി.ഐ.എ യോഗത്തിൽ ജോർജ് ടെനറ്റ് പങ്കെടുത്തതിനെ കുറിച്ച് പുസ്തകം വിശദീകരിക്കുന്നു. വളരെ ആവേശത്തോടെയാണ് ജോർജ് ടെനറ്റ് അന്ന് ഹാളിൽ പ്രവേശിച്ചത്. പതിവിനു വിപരീതമായി സി.ഐ.എ ഭീകര വിരുദ്ധ സെന്റർ ഡയറക്ടർക്കു മുമ്പായി തനിക്ക് ആദ്യം സംസാരിക്കാനുണ്ടെന്നും ഇന്നത്തെ പ്രധാന ചർച്ചാ വിഷയം തന്റെ പക്കലുണ്ടെന്നും ടെനറ്റ് പറഞ്ഞു. നിങ്ങൾക്ക് അറിയാവുന്നതു പോലെ തന്നെ ഖത്തർ അമീറുമായി നമുക്ക് നേരത്തെ തർക്കങ്ങളുണ്ടായിരുന്നു. എന്നാൽ അമ്പരപ്പിക്കുന്ന ഒരു സമ്മാനം അമീർ നമുക്ക് നൽകിയിട്ടുണ്ട്. ഖാലിദ് അൽ ശൈഖുമായും റംസി ബിൻ അൽശൈബയുമായും അൽജസീറയിലെ യുസ്‌രി ഫോദ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ അൽജസീറയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ വിശദീകരിച്ചതിനെ കുറിച്ചാണ് ഹമദ് ബിൻ ഖലീഫ സി.ഐ.എ മേധാവിക്ക് വിവരം നൽകിയത്. 
അൽഖാഇദ നേതാക്കൾ കഴിയുന്ന കെട്ടിടം, കെട്ടിടത്തിൽ ആരൊക്കെയുണ്ട് എന്നീ വിവരങ്ങളും അമേരിക്കയിൽ ആണവ കേന്ദ്രത്തിനു നേരെ ആക്രമണം നടത്തുന്നതിനുള്ള പദ്ധതി ഒഴിവാക്കിയത് അടക്കം ഖാലിദ് അൽശൈഖും റംസി ബിൻ അൽശൈബയും വെളിപ്പെടുത്തിയ മറ്റു വിവരങ്ങളും യുസ്‌രി ഫോദ അൽജസീറ നേതൃത്വത്തെ അറിയിച്ചു. അൽഖാഇദ നേതാക്കൾ കഴിയുന്ന കറാച്ചിയിലെ ഫഌറ്റിനെ കുറിച്ച് യുസ്‌രി ഫോദക്ക് നല്ല അറിവുണ്ടായിരുന്നു. മറ്റൊരു വാചകത്തിൽ പറഞ്ഞാൽ നാം ബിൻ ലാദിനെ കണ്ടെത്തിയിരിക്കുന്നു എന്ന വാചകത്തോടെയാണ് ജോർജ് ടെനറ്റ് അന്ന് സംസാരം അവസാനിപ്പിച്ചത്. 
വിവരങ്ങൾ ചോർത്തിക്കൊടുത്തത് അൽജസീറയാണെന്ന് ആരോപിക്കപ്പെടാതിരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഖത്തർ അമീർ മുന്നോട്ടു വെച്ചിരുന്നു. അമേരിക്കയുമായി വേണ്ട രീതിയിൽ സഹകരിക്കാത്ത അയൽ രാജ്യങ്ങളെ രോഷാകുലരാക്കുന്നതിനാണോ അൽഖാഇദയുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ ഖത്തർ അമീർ സി.ഐ.എക്ക് ചോർത്തിക്കൊടുത്തത്, കാബൂളിലെ അൽജസീറ ചാനൽ തകർത്തിട്ടും അമേരിക്കയുടെ പ്രീതി പിടിച്ചു പറ്റുന്നതിനാണോ ശ്രമിക്കുന്നത്, അൽജസീറ ചാനലിനെതിരായ ബലപ്രയോഗം ഉദ്ദേശിച്ച ഫലം നൽകിയോ എന്നീ ചോദ്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു. ബലപ്രയോഗത്തിന്റെ പ്രാധാന്യത്തിൽ വിശ്വസിക്കുന്നവരെല്ലാം ഈ ചോദ്യങ്ങൾക്ക് അതെ എന്നാണ് ഉത്തരം നൽകിയത്. ഖത്തർ അമീറിന്റെ സമ്മാനത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികളെ കുറിച്ച് യോഗം പിന്നീട് വിശകലനം ചെയ്തു. ഖാലിദ് അൽ ശൈഖുമായും റംസി ബിൻ അൽ ശൈബയുമായും താൻ കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ച് യുസ്‌രി ഫോദയുടെ ലേഖനം 2002 സെപ്റ്റംബർ എട്ടിന് ലണ്ടനിലെ സൺഡേ ടൈംസ് പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ പുറത്തുവന്നു. ഈ സമയത്ത് സെപ്റ്റംബർ 11 ആക്രമണങ്ങളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന യുസ്‌രി ഫോദയുടെ പ്രോഗ്രാമിനെ കുറിച്ച് അൽജസീറ പരസ്യം തുടങ്ങിയിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 12 ന് പ്രോഗ്രാം സംപ്രേഷണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ഈ സമയത്ത് പാക് പോലീസും സി.ഐ.എ ഏജന്റുമാരും ഖാലിദ് അൽശൈഖും റംസി ബിൻ അൽശൈബയും താമസിക്കുന്ന കെട്ടിടം കണ്ടെത്തി ഒരു മാസമായി രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇവരുടെ ഫഌറ്റ് റെയ്ഡ് ചെയ്യുന്നതിന് തെരഞ്ഞെടുത്ത സമയം ജോർജ് ടെനറ്റും ഖത്തർ അമീറും തമ്മിലുണ്ടാക്കിയ ധാരണയുടെ ഭാഗമായിരുന്നു. യുസ്‌രി ഫോദയുടെ പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് ഫഌറ്റ് റെയ്ഡ് ചെയ്തിരുന്നെങ്കിൽ അൽജസീറയിൽ നിന്ന് സി.ഐ.എക്ക് വിവരം ലഭിച്ചതായി നിരീക്ഷകർ സംശയിക്കും. എന്നാൽ പ്രോഗ്രാം സംപ്രേഷണം ചെയ്ത ശേഷമാണ് റെയ്ഡ് എങ്കിൽ യുസ്‌രി ഫോദയുടെ പ്രോഗ്രാം കരുതിക്കൂട്ടിയല്ലാതെ സെപ്റ്റംബർ 11 ആക്രമണങ്ങളുടെ ഗൂഢാലോചകരുടെ ഒളിത്താവളം കണ്ടെത്തുന്നതിന് സി.ഐ.എയെ സഹായിച്ചു എന്ന ആരോപണം മാത്രമാകും അൽജസീറ നേരിടുക. 
സെപ്റ്റംബർ 11 ന് രാവിലെ കെട്ടിടത്തിലെ ഫഌറ്റുകൾ പോലീസ് പരിശോധിക്കുന്നത് ആരംഭിച്ചു. ഫഌറ്റുകളിൽ ഒന്നിൽ ഖാലിദ് അൽശൈഖിന്റെ ഭാര്യയെയും രണ്ടു മക്കളെയും കണ്ടെത്തി. എന്നാൽ ഖാലിദ് അൽശൈഖിനെ കണ്ടെത്താൻ സാധിച്ചില്ല. മറ്റൊരു ഫഌറ്റിൽ റംസി ബിൻ അൽശൈബയെയും ആറു കൂട്ടാളികളെയും കണ്ടെത്തി. കീഴടങ്ങുന്നതിന് വിസമ്മതിച്ച് ശക്തമായ ഏറ്റുമുട്ടൽ നടത്തിയ റംസി ബിൻ അൽശൈബ ഒടുവിൽ കൊല്ലപ്പെട്ടു. തന്റെ റിപ്പോർട്ടുകളുടെ വിശദാംശങ്ങൾ ഖത്തർ അമീർ സി.ഐ.എക്ക് ചോർത്തിക്കൊടുക്കുമെന്ന് യുസ്‌രി ഫോദക്കും അറിയില്ലായിരുന്നു. ഇക്കാര്യത്തിൽ യുസ്‌രി ഫോദ കബളിപ്പിക്കപ്പെടുകയായിരുന്നു. രണ്ടു വർഷത്തിനു ശേഷം യുസ്‌രി ഫോദ അൽജസീറ വിട്ടു. ചാനലിലുണ്ടായിരുന്ന മറ്റേതാനും ഈജിപ്തുകാരും ഈ സമയത്ത് ജോലി ഉപേക്ഷിച്ചു. 

 

Latest News