ദുബായ്- എല്ലാ സമുദായങ്ങളേയും പങ്കെടുപ്പിച്ച് ദുബായ് ഗുരുദ്വാര സംഘടിപ്പിച്ച ഇഫ്താര്‍ ശ്രദ്ധേയമായി. ദുബായിലെ ഗുരുദ്വാര ഗുരുനാനാക് ദര്‍ബാറിലാണ് ഇഫ്താര്‍ ഒരുക്കിയത്. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സൂരി ചടങ്ങില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു.