പട്‌ന- സയാമീസ് ഇരട്ടകളായ സബയും ഫറയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെവ്വേറെ വോട്ട് ചെയ്തു. ബിഹാറില്‍ 2015 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും ഒറ്റ വോട്ടാണ് രേഖപ്പെടുത്തിയിരുന്നത്. തലകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ ജനിച്ച സഹദരിമാര്‍ക്ക് ഈ തെരഞ്ഞെടുപ്പിലാണ് വവ്വേറെ വോട്ടവകാശം അനുവദിച്ചത്.
23 വയസ്സായ സബക്കും ഫറക്കും ഇക്കുറി വെവ്വേറ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചിരുന്നു. 2015 ല്‍ രണ്ടുപേര്‍ക്കും ഒറ്റ കാര്‍ഡായിരുന്നു. പട്‌ന സാഹിബ് ലോക്ഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഡിഗ അസംബ്ലി നിയോജക മണ്ഡലത്തിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ശത്രഘ്‌നന്‍ സിന്‍ഹ ബി.ജെ.പി സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ രവിശങ്കര്‍ പ്രസാദിനെയാണ് നേരിടുന്നത്.
വോട്ട് രേഖപ്പെടുത്തിയ സബയുടേയും ഫറയുടേയും ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പങ്കുവെച്ചു. ഇവരുടെ കഥ നേരത്തെ തന്നെ കമ്മീഷന്റെ ട്വിറ്റര്‍ ഹാന്‍ഡ്‌ലില്‍ ചുനാവ്കഹാനിയാം എന്ന ഹാഷ് ടാഗില്‍ ഷെയര്‍ ചെയ്തിരുന്നു.
ശാരീരികമായി ഒട്ടിച്ചേര്‍ന്ന നിലയിലാണെങ്കിലും ഇവര്‍ രണ്ട് വ്യക്തികളാണെന്നും വെവ്വേറ മനസ്സും അഭിപ്രായങ്ങളുമുണ്ടെന്നും പട്‌ന ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് പറഞ്ഞു. അതുകൊണ്ട് തന്നെ വോട്ടവകാശം നിഷേധിക്കാനാവില്ല. ഇക്കാര്യം പരിഗണിച്ചാണ് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.