Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയിലെ അസഹിഷ്ണുത: ബി.ജെ.പിയെ അപലപിച്ച് കൂടുതല്‍ വിദേശ മാധ്യമങ്ങള്‍

വാഷിംഗ്ടണ്‍- ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുത വിളിച്ചു പറഞ്ഞ് കൂടുതല്‍ വിദേശ മാധ്യമങ്ങള്‍. രാജ്യത്ത് മുസ്ലികള്‍ക്കുനേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ മനഷ്യാവകശ സംഘടനകള്‍ക്കുളള ആശങ്ക പങ്കുവെക്കുന്ന ലേഖനം വോയ്‌സ് ഓഫ് അമേരിക്ക പ്രസിദ്ധീകരിച്ചു. തീവ്രവാദ വിശകലനങ്ങള്‍ക്കായുള്ള പ്രത്യേക സെക്്ഷനിലാണ് ദക്ഷിണേഷ്യയെ നിരീക്ഷിക്കുന്ന മദീഹ അന്‍വറിന്റെ ലേഖനം ഉള്‍പ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിഭാഗീയതയുടെ തലവനെന്നു വിളിച്ചു കൊണ്ടുള്ള ലേഖനം ടൈം മാഗസിന്‍  പ്രസിദ്ധീകരിച്ചതിനു പിന്നാലെ, ഇന്ത്യയില്‍ മുസ്്‌ലിംകള്‍ ഭീതിയിലാണ് കഴിയുന്നതെന്ന് ബി.ബി.സി വിശകലനം പ്രസിദ്ധീകരിച്ചിരുന്നു.
മുസ്ലിംകള്‍ക്കുനേരെ അസഹിഷ്ണുതയും വിദ്വേഷ ആക്രമണങ്ങളും വര്‍ധിക്കുകയാണെന്ന് വോയ്‌സ് ഓഫ് അമേരിക്ക ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യയിലെ അസഹിഷ്ണുത പൗരാവകാശ ഗ്രൂപ്പുകളെ ആശങ്കപ്പെടുത്തുന്നു എന്ന തെലക്കെട്ടിലാണ് ലേഖനം.
മുസ്ലിംകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങള്‍ വിലയിരുത്തിയാണ് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം അസഹിഷ്ണുത നേരിടുകയാണെന്ന നിഗമനം.
ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥയാണെന്നും ഭീതിയോടെയാണ് അവര്‍ കഴിയുന്നതെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ റിസേര്‍ച്ച് കണ്‍സള്‍ട്ടന്റ് ജയശ്രി ബജോരിയ അഭിപ്രായപ്പെട്ടു. മസ്ലിംകളും ദലിതുകളുമാണ് പ്രധാനമായും ഭീതിയില്‍ കഴിയുന്നത്. സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന ഗ്രൂപ്പുകളാണ് പലപ്പോഴും ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പിന്നില്‍. ഇവരെ തടയുന്നതിനോ അന്വേഷണം നടത്തി ശിക്ഷിക്കാനോ സര്‍ക്കാര്‍ തയാറാകുന്നില്ല. ന്യുനപക്ഷങ്ങള്‍ക്കുനേരെ ആക്രമണം നടത്തുന്നവരെ പരസ്യമായി പിന്തുണച്ച് ബി.ജെ.പിയാണ് ഈ പ്രവണതക്ക് പ്രോത്സാഹനം നല്‍കുന്നത്. ബി.ജെ.പി നേതാക്കള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിര  പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നു. ഹിന്ദു മേധാവിത്തവും തീവ്രദേശീയതയും പ്രചരിപ്പിക്കുന്നത് അക്രമികള്‍ക്ക് കൂടുതല്‍ പ്രചോദനമാകുന്നു- ജയശ്രീ ബജോരിയ പറഞ്ഞു.
ഇന്ത്യയില്‍ ന്യൂപക്ഷങ്ങളെ ലക്ഷ്യമിടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഐക്യരാഷ്ട്ര സംഘടന, വിഭാഗീയ നയങ്ങളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുസ്ലിംകള്‍ക്കും ദലിതുകളും ആദിവാസികളും ഉള്‍ക്കൊള്ളുന്ന അരികുവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന വിഭാഗങ്ങള്‍ക്കുംനേരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് തങ്ങള്‍ക്ക് ലഭിക്കുന്ന പരാതികള്‍ വര്‍ധിച്ചിരിക്കയാണെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി മിഷേല്‍ ബാഷ് ലറ്റ് പറയുന്നു.
കഴിഞ്ഞ ഏപ്രിലില്‍ തിഹാര്‍ ജയിലില്‍ 34 വയസ്സായ മുസ്ലിം തടവുകാരനെ മര്‍ദിച്ചവശനാക്കി ജയില്‍ അധികൃതര്‍ക്കുമുന്നില്‍വെച്ച് ഹിന്ദു അടയാളം കുത്തിവെച്ചത് അടുത്തിടെ നടന്ന സംഭവങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നു. ഹോളി ആഘോഷിക്കുന്നതിനു പകരം ക്രിക്കറ്റ് കളിച്ചുവെന്ന് ആരോപിച്ച് ദല്‍ഹിയില്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന് മുസ്ലിംകളെ ആക്രമിച്ചു. ക്രിക്കറ്റ് കളിക്കണമെങ്കില്‍ പാക്കിസ്ഥാനില്‍ പോകണമെന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ ആവശ്യപ്പെട്ടത്.
ഇവിടെ ജനിച്ച് ദല്‍ഹിയിലെ റോഡുകളിലാണ് വളര്‍ന്നതെങ്കിലും ഇത്രമാത്രം അരക്ഷിതമായ അവസ്ഥ ഇതുവരെ നേരിട്ടിട്ടില്ലെന്ന് ദല്‍ഹിയിലെ ഒരു മുസ്്‌ലിം എന്‍ജിനീയര്‍ വോയ്‌സ് ഓഫ് അമേരിക്കയോട് പ്രതികരിച്ചു. സര്‍ക്കാര്‍ ഹിന്ദുത്വം ആശയമായി സ്വീകരിച്ചതാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ഗോ സംരക്ഷണത്തിന്റെ പേരില്‍ ഞങ്ങളെ കൊല്ലുന്നവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നു. ഇനി സുരക്ഷിതനായിരിക്കുമെന്ന് തോന്നുന്നില്ല- എന്‍ജിനീയര്‍ പറഞ്ഞു.

 

Latest News