Sorry, you need to enable JavaScript to visit this website.

ലണ്ടനില്‍ പഠിക്കാനെത്തി മലയാളി  പെണ്‍കുട്ടി അമ്മയായി, പ്രതിസന്ധികളില്‍ തളര്‍ന്നില്ല  

ലണ്ടന്‍-ലണ്ടനില്‍ പഠിക്കാനെത്തി വിദേശിയുമായി പ്രണയത്തിലാവുകയും പിന്നീട് ഒരു കുഞ്ഞിന് ജ•ം നല്‍കുകയും ചെയ്ത മലയാളി പെണ്‍കുട്ടിയുടെ അഗ്‌നിപരീക്ഷണങ്ങളെ കുറിച്ച് ബിബിസി. പഠനത്തിനിടെ അമ്മയാകേണ്ടി വന്ന ടീനേജ് മദറായ അശ്വതി മോഹന്റെ കഥ പ്രാധാന്യത്തോടെയാണ് ബിബിസി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തിനിടെ അമ്മയാകേണ്ടിവന്ന് പ്രതിസന്ധികളെ നേരിട്ട കൗമാരക്കാരുടെ ജീവിതം പറയുന്ന പരമ്പരയിലാണ് ലണ്ടന്‍ മലയാളിയായ പെണ്‍കുട്ടിയെ പരിചയപ്പെടുത്തുന്നത്.
മലയാളിയായ മാതാപിതാക്കള്‍ വിദേശിയായ കാമുകനെ വിവാഹം ചെയ്യാന്‍ അനുവദിച്ചില്ല. വിവാഹിതയാകാതെ പത്തൊമ്പതാം വയസില്‍ കുഞ്ഞിന് ജ•ം നല്‍കി വളര്‍ത്തി സ്വന്തം പഠനവും പൂര്‍ത്തിയാക്കിയ അശ്വതി മോഹന്‍ എന്ന മലയാളി പെണ്‍കുട്ടി താന്‍ നേരിട്ട പ്രതിസന്ധികളും അതീജീവന കഥയും ബിബിസിയോട് വെളിപ്പെടുത്തുകയാണ്.
ഡിഗ്രി രണ്ടാം വര്‍ഷമായിരിക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായെന്ന് അറിഞ്ഞപ്പോള്‍ ആകെ തകര്‍ന്നു പോവുകയായിരുന്നു അശ്വതി. ജേ എന്നാണ് കുട്ടിയുടെ അച്ഛന്റെ പേരെന്നും അയാളെ താന്‍ അങ്ങേയറ്റം സ്‌നേഹിക്കുന്നുവെന്നും യുവതി ബിബിസിയോട് വെളിപ്പെടുത്തി. ലണ്ടനിലെ ചെറു ന്യൂനപക്ഷമായ ദക്ഷിണേന്ത്യന്‍  സമൂഹത്തില്‍ നിന്നുമാണ് താന്‍ വരുന്നതെന്നും അവിടെ ഗോസിപ്പുകള്‍ എളുപ്പം പ്രചരിക്കുമെന്നും അത് തന്റെ ജീവിതം ദുരിതമാക്കിയെന്നും അശ്വതി പറയുന്നു. വിവാഹിതരല്ലാത്തവര്‍ക്ക് കുട്ടികള്‍ ജനിക്കുന്നതിനെ കടുത്ത അസ്പര്‍ശ്യതയോടെയാണ് ഇവിടുത്തെ ഇന്ത്യന്‍ സമൂഹം കാണുന്നതെന്നും അത് തന്റെ ജീവിതത്തെ സംഘര്‍ഷഭരിതമാക്കിയെന്നും യുവതി ബിബിസി അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. വയറ്റില്‍ കുഞ്ഞ് വളരുന്നുവെന്ന് അറിഞ്ഞപ്പോഴും ഡിഗ്രി പഠനത്തിനിടയിലും അതിനെ പ്രസവിച്ചു വളര്‍ത്താനുള്ള നിര്‍ണായക തീരുമാനമെടുത്തപ്പോഴും ശുഭപ്രതീക്ഷ പൂര്‍ണമായി താന്‍ കൈവിട്ടിരുന്നില്ലെന്നാണ് അശ്വതി വെളിപ്പെടുത്തിയത്.
എന്നാല്‍ ഇതൊരു കടുത്ത തീരുമാനമായിരുന്നുവെന്ന് പിന്നീടാണ് അശ്വതി തിരിച്ചറിഞ്ഞത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞയുടന്‍ ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് അശ്വതി മാതാപിതാക്കള്‍ക്ക് കത്തെഴുതി. 'എനിക്കു നിങ്ങളോട് കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്. ഇതു വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ ഗര്‍ഭിണിയാണ്. വയറ്റിലെ കുഞ്ഞിന് രണ്ടരമാസമായി. വെറും ഒരാഴ്ച മുമ്പാണിത് തിരിച്ചറിഞ്ഞത്. ഇക്കാര്യത്തെക്കുറിച്ച് നിങ്ങളോട് വെളിപ്പെടുത്താതിരുന്നത് പേടി കൊണ്ടും എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാത്തതു കൊണ്ടുമാണ്. എനിക്ക് എന്റെ കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തണം. ഇതിനെ തുടര്‍ന്ന് എന്തു പ്രത്യാഘാതങ്ങളുണ്ടായാലും എനിക്ക് പ്രശ്‌നമല്ല. ഇക്കാര്യത്തില്‍ ആളുകള്‍ എന്തു പറയുമെന്നതും എനിക്കു പ്രശ്‌നമല്ല....''.
ഈ കത്ത് വായിച്ച് രക്ഷിതാക്കള്‍ കോളജിലേക്ക് കുതിച്ചെത്തുകയും ആ സമയത്ത് അച്ഛന്‍ വളരെ അസ്വസ്ഥനായിരുന്നുവെന്നും അശ്വതി ഓര്‍ത്തെടുക്കുന്നു. ഈ സമയത്ത് കാമുകനും ഗര്‍ഭത്തിന് ഉത്തരവാദിയുമായ ജേ തന്നെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചിരുന്നുവെന്നും കൂടെ നിന്നുവെന്നും വിവാഹം കഴിക്കാന്‍ സന്നദ്ധനായിരുന്നുവെന്നും അശ്വതി പറയുന്നു. പക്ഷേ ഇത്തരമൊരു ബന്ധം കുടുംബത്തിന് നാണക്കേടുണ്ടാക്കുമെന്ന് മാതാപിതാക്കള്‍ കടുത്ത നിലപാടെടുത്തതിനാല്‍ ജേയുമായി വേര്‍പിരിയാന്‍ താന്‍ നിര്‍ബന്ധിതയായെന്നാണ് അശ്വതി ബിബിസിയോട് വെളിപ്പെടുത്തുന്നത്. പിന്നീട് കുഞ്ഞുണ്ടായതിന് ശേഷം അവനോട് മാതാപിതാക്കള്‍ വാത്സല്യം കാണിക്കുന്നു ഞങ്ങള്‍ക്ക് നല്ല പിന്തുണയും നല്‍കുന്നുവെന്നും അശ്വതി പറയുന്നു.
ഐക്യരാഷ്ട്ര സഭയിലോ സര്‍ക്കാര്‍ ജോലിയോ നേടണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഓക്‌സ്‌ഫോഡില്‍ അഡ്മിഷന്‍ ലഭിച്ചതോടെ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന് മാതാപിതാക്കള്‍ കരുതി. ആ സ്വപ്‌നം നിറവേറ്റാന്‍ തനിക്ക് കഴിഞ്ഞില്ല.
ഗര്‍ഭിണിയായിക്കൊണ്ട് ക്യാമ്പസിലും ക്ലാസുകളിലും ചെലവഴിക്കുമ്പോള്‍ തന്നെ നോക്കി വിദ്യാര്‍ത്ഥികള്‍ പിറുപിറുക്കാറുണ്ടായിരുന്നുവെന്നും ഇത്തരം ഗോസിപ്പുകളെ ഇല്ലാതാക്കാനുള്ള ഏക വഴി ജേയെ വിവാഹം കഴിക്കുക മാത്രമാണെന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും എന്നാല്‍ രക്ഷിതാക്കളുടെ എതിര്‍പ്പ് കൊണ്ട് ഇതു നടന്നില്ലെന്നും അശ്വതി പരിതപിക്കുന്നു. ജിത്തുവെന്ന മകന് ഒമ്പതു മാസം പ്രായമായപ്പോള്‍ അശ്വതി ക്യാമ്പസിലേക്ക് തിരിച്ചെത്തിയിരുന്നു. ഡിഗ്രി പൂര്‍ത്തിയാക്കാന്‍ ഏതു വിധേനയും പരിശ്രമിക്കാനുള്ള ദൃഢനിശ്ചയത്തോടെയായിരുന്നു അശ്വതിയുടെ തിരിച്ചു വരവ്. പല രാത്രികളിലും ഉറങ്ങാന്‍ കഴിഞ്ഞില്ല. കടുത്ത സാമ്പത്തീക പ്രതിസന്ധി വല്ലാതെ വേട്ടയാടി. വാടക പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥ. ലണ്ടനില്‍ നിന്ന് നാലുമണിക്കൂര്‍ യാത്ര ചെയ്ത് ശമ്പമുള്ള ജോലി തരപ്പെടുത്താന്‍ ജോ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ഇതിനിടയില്‍ രണ്ട് പാര്‍ട് ടൈം ജോലികള്‍ ചെയ്തു. സാമ്പത്തിക പ്രതിസന്ധിക്കിടെ പിടികൂടി രോഗവും കൂടിയായപ്പോള്‍ ജീവിതം വല്ലാത്ത അവസ്ഥിയിലായി. ഒമ്പതും പതിനാാറും പൗണ്ടുകള്‍ മരുന്നിന് മാത്രമായി മാറ്റിവയ്‌ക്കേണ്ട സാഹചര്യം.
എല്ലാ പ്രതിസന്ധികളേയും നേരിട്ട് അശ്വതി വിജയകരമായി ഡിഗ്രി പൂര്‍ത്തിയാക്കുകയും ഓക്‌സ്‌ഫോര്‍ഡില്‍ തന്നെ ജോലിനേടുകയും ചെയ്തു. എല്ലാവിധത്തിലും തളരാനുള്ള സാഹചര്യങ്ങളുമുണ്ടായിട്ടും വിജയത്തിലെത്തിയ പെണ്‍കുട്ടികളുടെ മാതൃകയായിട്ടാണ് ബിബിസി അശ്വതിയെ ഉയര്‍ത്തിക്കാട്ടുന്നുത്.

(കടപ്പാട്-ബിബിസി) 

Latest News