കേദാര്‍നാഥ്- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവും രാജ്യമാകെ വിവാദ ചര്‍ച്ചയാകുകയാണ്. സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടനും ബംഗളുരുവിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ്.
ക്യാമറ ഓണാക്കിയുള്ള ധ്യാനമെന്നാണ് പ്രകാശ് രാജിന്റെ പരിഹാസം. റോള്‍ ക്യാമറ, ആക്ഷന്‍, ധ്യാനം വിത്ത് ക്യാമറ ഓണ്‍ ഹര്‍ ഹര്‍ മോഡിയെന്നാണ് പ്രകാശ് രാജ് ഫേസ്ബുക്കില്‍ കുറിച്ചു. രുദ്ര ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മോഡിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
രുദ്ര ഗുഹയില്‍ പ്രധാനമന്ത്രി നാളെ രാവിലെ വരെയാണ് ഏകാന്ത ധ്യാനം നടത്തുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. പരിസരം മുഴുവന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മോഡിയുടെ ഏകാന്ത ധ്യാനം കഴിയുന്നതുവരെ പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും.