ശ്രീനഗര്‍- ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. അവാന്തിപൊര പന്‍സ്ഗാം പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചെയാണ് വെടിവെപ്പ് ആരംഭിച്ചത്. രണ്ട് ഭീകരരുടെ മൃതദേഹം പ്രദേശത്തുനിന്ന് കണ്ടെടുത്തു.
രണ്ട് ഭീകരര്‍ കൂടി പ്രദേശത്തുണ്ടെന്ന നിഗമനത്തില്‍ സൈന്യം വെടിവെപ്പും തിരച്ചിലും തുടരുകയാണ്.
പുല്‍വാമ ജില്ലയില്‍തന്നെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ജവാനും ഒരു സിവിലയനും ഏറ്റുമുട്ടലിനിടെ ജീവന്‍ നഷ്ടപ്പെട്ടു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡോളിപൊര ഗ്രാമത്തില്‍ വ്യാഴാഴ്ച അതിരാവിലെയായിരുന്നു ഏറ്റുമുട്ടല്‍.