ന്യൂദല്‍ഹി-മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 32 വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു.വെള്ളിയാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ ശക്തമായ മഴ പെയ്തിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്നു വരും മണിക്കൂറുകളിലും വിമാനങ്ങള്‍ വഴിതിരിച്ചു വിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.