ദുബായ്- മദ്യപിച്ച് സ്ത്രീയുടെ നാക്ക് കടിച്ചുപറിച്ച ശുചീകരണ ജോലിക്കാരനെ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. തുടര്‍ന്ന് ഇയാളെ നാടുകടത്തും.
കെനിയക്കാരനാണ് 25 കാരനായ പ്രതി. ബര്‍ദുബായില്‍ ഒരുമിച്ച് താമസിച്ച ഫ്‌ളാറ്റില്‍ ഇയാള്‍ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയുണ്ട്.
അപാര്‍ട്‌മെന്റില്‍ തന്റെ ഫോണ്‍ കടം വാങ്ങിയ പ്രതി തിരിച്ചുനല്‍കിയില്ലെന്നും ചോദിച്ചപ്പോള്‍ തന്നെ വലിച്ചിടുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും 28 കാരി പറഞ്ഞു. താന്‍ തള്ളിമാറ്റാന്‍ ശ്രമിച്ചെങ്കിലും തൊണ്ടയില്‍ കൈയിടുകയും നാവ് കടിച്ചുമുറിക്കുകയും ചെയ്‌തെന്നും യുവതിയുടെ പരാതിയില്‍ പറഞ്ഞു.