ഗോഡ്‌സെ ദേശഭക്തന്‍: പ്രജ്ഞ ഒടുവില്‍ മാപ്പ് പറഞ്ഞു

ഭോപ്പാല്‍- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയെ ദേശഭക്തനെന്ന് വിളിച്ച ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാ സിംഗ് താക്കൂര്‍ ഒടുവില്‍ മാപ്പു പറഞ്ഞു. നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞിരുന്ന പ്രജ്ഞ പാര്‍ട്ടി സമ്മര്‍ദത്തെ തുടര്‍ന്നാണ് ക്ഷമ ചോദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.
ഗോഡ്‌സെയെ കുറിച്ചുള്ള എന്റെ പരമാര്‍ശത്തില്‍ ഞാന്‍ രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്റെ പ്രസ്താവന പൂര്‍ണമായും തെറ്റായിരുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയോട് എനിക്ക് അങ്ങേയറ്റത്തെ ആദരവുണ്ട്- പ്രജ്ഞാ സിംഗ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

 

Latest News