Sorry, you need to enable JavaScript to visit this website.

നാണം കെട്ട സംഭവത്തിനു ശേഷം എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് താക്കീത്

ന്യൂദല്‍ഹി- ലൈംഗികാതിക്രമങ്ങള്‍ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും  എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് കമ്പനി ചെയര്‍മാന്‍ അശ്വനി ലൊഹാനി മുന്നറിയിപ്പ് നല്‍കി.
പരിശീലനത്തിനിടെ ഇന്‍സ്ട്രക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വനിതാ ക്യാപ്റ്റന്റെ പരാതിക്ക് പിന്നാലെയാണ് എയര്‍ ഇന്ത്യ മേധാവിയുടെ താക്കീത്. ഈ മാസം ഹൈദരാബാദില്‍ നടന്ന സംഭവത്തില്‍ എയര്‍ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈയിടെ ലജ്ജാകരമായ ഒരു ലൈംഗിക പീഡന കേസ് ഉയര്‍ന്നുവന്നുവെന്നും ഇത് ഒരുതരത്തിലും സ്വീകാര്യമല്ലെന്നും വെച്ചുപൊറപ്പിക്കാനാവില്ലെന്നും ജീവനക്കാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു.

 

Latest News