മുംബൈ- ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളോട് കൂടിയ ടോയ്‌ലെറ്റ് സീറ്റ് കവറുകളും മറ്റും വില്‍പനക്ക് വെച്ചതിനെ തുടര്‍ന്ന് യു.എസ് കമ്പനിയായ ആമസോണിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം. ആമസോണ്‍ വെബ് സൈറ്റ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡായി.
ഓണ്‍ലൈനില്‍ വില്‍പനക്കുവെച്ച ഷൂവിലും ക്ലോസറ്റ് കവറിലും ചവിട്ടുമെത്തയിലും ഹിന്ദു ദൈവങ്ങളുടെ ചിത്രം വന്നതിനെത്തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്.
തുടര്‍ന്ന് ആയിരത്തോളം വരുന്ന ട്വിറ്റര്‍ ഉപഭോക്താക്കള്‍ ആമസോണ്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നു. പ്രതിഷേധം ശക്തമായതിനു പിന്നാലെ ദൈവങ്ങളുടെ ചിത്രങ്ങളോട് കൂടിയ ഉല്‍പന്നങ്ങള്‍ വെബ് സൈറ്റില്‍നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഇവ ആമസോണ്‍ പിന്‍വലിച്ചതായാണ് കരുതുന്നത്.