ഹൈദരാബാദ്- ടൂറിസ്റ്റ് വിസയില്‍ ഹൈദരാബാദിലെത്തിയ റഷ്യന്‍ പൗരന്‍ ഗച്ചിബൗളിയില്‍ സുര്യാതപമേറ്റു മരിച്ചു. 38കാരന്‍ അലക്‌സാണ്ടറാണ് മരിച്ചത്. ചൊവ്വാഴ്ച ഇദ്ദേഹത്തെ ബോധരഹിതനായി വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ഒരു സിനിമയുമായി ബന്ധപ്പെട്ട് അലക്‌സാണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹത്തിന്റെ ക്യാമറയില്‍ നിന്ന് ലഭിച്ച ഫോട്ടോകളില്‍ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. ഗോവയിലുള്ള അലക്‌സാണ്ടറിന്റെ സുഹൃത്ത് ബൊറിസിനെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. ബോറിസ് ഹൈദരാബാദിലെത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.