ഭോപാല്‍- ഭര്‍തൃമതിയായ യുവതിക്കൊപ്പം ഒളിച്ചോടിയെന്നാരോപിച്ച് പിടികൂടിയ യുവാവിനേയും രണ്ടു ബന്ധുക്കളേയും ആള്‍ക്കൂട്ടം പിടികൂടി പട്ടാപ്പകല്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. മര്‍ദനമേറ്റ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്. മധ്യപ്രദേശില്‍ ധറില്‍ ചൊവ്വാഴ്ച നടന്ന സംഭവം വ്യാഴാഴ്ചയാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അഞ്ചു പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പങ്കുള്ള കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് മുലെ പറഞ്ഞു.