ശ്രീനഗര്‍- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ഒരു സൈനികന്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിവെക്കുകയായിരുന്നു. സി.ആര്‍.പി.എഫ്, രാഷ്ട്രീയ റൈഫിള്‍സ്, സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവ സംയുക്തമായാണ് തിരച്ചില്‍ നടത്തിയിരുന്നത്. ഏറ്റമുട്ടലില്‍ രണ്ട് സൈനികര്‍ക്കും ഒരു നാട്ടുകാരനും പരിക്കേറ്റതായി പോലീസ് പറഞ്ഞു. രണ്ട് ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നതിനാല്‍ സൈനിക നടപടി തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.