Sorry, you need to enable JavaScript to visit this website.

സൗദിയിൽ മോഷണക്കേസിൽ പ്രതിയായ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാൻ വിധി

അബഹ- സൗദിയിൽ മോഷണക്കേസിൽ പ്രതിയായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ കോടതി ഉത്തരവ്. ഖമീസ് മുഷൈത്തിലെ ക്രിമിനൽ കോടതിയുടേതാണ് വിധി. ആലപ്പുഴ നൂറനാട് സ്വദേശിക്കെതിരായ കേസിലാണ് വിധി. അബഹയിലെ പ്രമുഖ റസ്‌റ്റോറന്റിലെ ലോക്കറിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാൽ കാണാതായ കേസിൽ പിടിയിലായ യുവാവിനെതിരായ കേസിലാണ് വിധി. ഒപ്പം ജോലി ചെയ്തിരുന്ന രണ്ട് സുഹൃത്തുക്കൾ ഇതിൽ സാക്ഷി പറയുകയും യുവാവ് സ്വന്തം തെറ്റ് ഏറ്റ് പറഞ്ഞ് കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു. ഒളിപ്പിച്ചുവച്ച മുഴുവൻ തുകയും അന്വേഷണ ഉദ്യോഗസ്ഥർ കുളിമുറിയിൽ നിന്ന് കണ്ടെത്തി. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ശരീഅത്ത് നിയമം അനുസരിച്ചുള്ള ശിക്ഷ കോടതി വിധിക്കുകയായിരുന്നു.

ഇതേ റസ്‌റ്റോറന്റിൽ ജോലി ചെയ്തിരുന്ന മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാർത്ഥം നാട്ടിൽ പോയപ്പോൾ ഈ യുവാവ് ജാമ്യം നിന്നിരുന്നു. എന്നാൽ അയാൾ തിരിച്ച് വരാത്തതിനെ തുടർന്ന് സ്‌പോൺസർ ഇയാളിൽ നിന്ന് ഇരുപത്തിനാലായിരം റിയാൽ ഈടാക്കി. ഇതിന് പകരമായി സ്‌പോൺസറുടെ റസ്‌റ്റോറന്റി്ൽനിന്ന് 24,000 റിയാൽ എടുക്കാനായിരുന്നു കരുതിയിരുന്നതെന്ന് യുവാവ് പറയുന്നു. റമദാൻ പതിനേഴിനകം അപ്പീലിന് പോകാൻ കോടതി അനുവാദം നൽകി,
 

Latest News