ജാജ്ജര്‍- ഹരിയാനയില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത ബന്ധുവിനുനേരെ ബി.ജെ.പി പ്രവര്‍ത്തകന്‍ നിറയൊഴിച്ചു. ആറാംഘട്ട വോട്ടെടുപ്പിനുശേഷം ജാജ്ജറില്‍ ഉടലെടുത്ത ബി.ജെ.പി-കോണ്‍ഗ്രസ് സംഘര്‍ഷത്തിനു പിന്നാലെയാണ് സംഭവം.
ബി.ജെ.പി പ്രവര്‍ത്തകനായ ധര്‍മേന്ദ്രറാണ് അകന്ന സഹോദരന്‍ രാജക്കുനേരെ നിറയൊഴിച്ചത്. രാജയുടെ അമ്മയ്ക്കും പരിക്കേറ്റു. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്.
സംഭവം നടന്ന സൈലാന ഗ്രാമത്തില്‍ പോലീസ് എത്തുമ്പോഴേക്കും പ്രതി ധര്‍മന്ദ്ര രക്ഷപ്പെട്ടിരുന്നു. രാജയുടെ പരാതിയില്‍ കേസെടുത്തതായി ജാജ്ജര്‍ പോലീസ് ഓഫീസര്‍ രമേഷ് കുമാര്‍ പറഞ്ഞു. കള്ളത്തോക്ക് ഉപയോഗിച്ചാണ് ധര്‍മേന്ദ്ര വെടിവെച്ചത്.
വോട്ടെടുപ്പ് ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ ധര്‍മേന്ദ്ര ആവശ്യപ്പെട്ടെങ്കിലും രാജ കേട്ടിരുന്നില്ല.