ഹൈദരാബാദ്- സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ഭീകരന്‍ ഹിന്ദുവായിരുന്നുവെന്ന നടന്‍ കമല്‍ ഹാസന്റെ പരാമര്‍ശത്തെ പിന്തുണച്ച് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി.
മഹാത്മാ ഗാന്ധിയെ കൊന്നയാളെ ഭീകരന്‍ എന്നു തന്നെ വിളിക്കിണം. ബാപ്പുവിനെ കൊന്നയാളെ പിന്നെ എന്തു പേരില്‍ വിളിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ഉവൈസി.
രാഷ്ട്രപിതാവിന്റെ വധം വിസ്മരിക്കുന്നവര്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരല്ല. മഹാത്മാഗാന്ധിയുടെ വധത്തില്‍ ഉള്‍പ്പെട്ട എല്ലാവരും ഭീകരരാണ്- ഉവൈസി പറഞ്ഞു.
വിവാദ പരാമര്‍ശം നടത്തിയ കമല്‍ ഹാസനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കയാണ്. കമലിന്റെ പാര്‍ട്ടിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കണം എന്നതാണ് ആവശ്യം.