Sorry, you need to enable JavaScript to visit this website.

ഐ.എസ്.ആര്‍.ഒക്ക് അഭിമാനം; മോം ആയിരം ദിനങ്ങള്‍ തികച്ചു

ഐ എസ് ആര്‍ ഒയുടെ ആദ്യ ഗ്രഹാന്തര ദൗത്യമായ മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ (മോം)ഭ്രമണപഥത്തില്‍ 1000 ഭൗമ ദിനങ്ങള്‍ തികച്ചു. ആറു മാസത്തെ പ്രവര്‍ത്തനകാലം മാത്രം പ്രതീക്ഷിച്ചിരുന്ന മോം ഇന്ത്യയുടെ ബഹിരാകാശ സംഘടനയുടെ അഭിമാനം ഉയര്‍ത്തി ചൊവ്വയുടെ ഭ്രമണ പഥത്തില്‍ പ്രവര്‍ത്തനം തുടരുന്നു.

ഇന്ത്യയുടെ പി എസ് എല്‍ വി- സി25-ല്‍ 2013 നവംബര്‍ അഞ്ചിനാണ് മോമിനെ വിക്ഷേപിച്ചത്. 2014 സെപ്തംബര്‍ 24-ന് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തിച്ചേരുകയും ചെയ്തു. ഈ നേട്ടമെല്ലാം ആദ്യ ശ്രമത്തില്‍ തന്നെ ഐ എസ് ആര്‍ ഒ കൈവരിക്കുകയായിരുന്നു. 

ചൊവ്വയുടെ ഗുരുത്വാകര്‍ഷണത്തില്‍ ഗ്രഹത്തെ വലം വച്ചു കൊണ്ടിരിക്കുന്ന മോമിന്റെ ആരോഗ്യം വളരെ മികച്ചതാണ്. മോം അയച്ച വിവരങ്ങളുടെ ശാസ്ത്രീയ വിശകലനം ഐ എസ് ആര്‍ ഒ നടത്തി കൊണ്ടിരിക്കുകയാണ്. 

ഗവേഷണത്തിനും വികസനത്തിനുമായി ഈ വിവരങ്ങള്‍ ഐ എസ് ആര്‍ ഒ ഗവേഷകരുമായി പങ്കുവയ്ക്കുന്നുമുണ്ട്. 

മോമിലെ മാഴ്‌സ് കളര്‍ ക്യാമറ ഇതുവരെ 715-ല്‍ അധികം ചിത്രങ്ങള്‍ അയച്ചു കഴിഞ്ഞു.

Latest News