ഭോപാല്‍-വിചിത്രമായ വിവാഹ മോചന വാര്‍ത്തകള്‍ക്കിടയില്‍ ഇപ്പോള്‍ വൈറലാകുന്നത് മധ്യപ്രദേശിലെ ഭോപാലില്‍ യുവതികള്‍ നല്‍കിയ വിവാഹ മോചന അപേക്ഷയാണ്. ഭര്‍ത്താക്ക•ാരുടെ ഹെയര്‍ സ്‌റ്റൈലാണ് ഇവിടെ വിവാഹ മോചനത്തിനുള്ള കാരണം! ഭര്‍ത്താവ് തന്റെ മുടി പോണിടെയ്ല്‍ സ്‌റ്റൈലില്‍ കെട്ടിവയ്ക്കുന്നതാണ് ഒരു യുവതി വിവാഹ മോചനം ആവശ്യപ്പെടാനുള്ള കാരണം. ബ്രാഹ്മണ കുടുംബത്തിലെ അംഗമായ യുവാവ് തന്റെ മാതാപിതാക്കളുടെ മരണശേഷം, ആചാരങ്ങളുടെ ഭാഗമായാണ് മുടി നീട്ടി വളര്‍ത്തി പോണി കെട്ടാന്‍ ആരംഭിച്ചത്.
എന്നാല്‍, ഇതിഷ്ടപ്പെടാതിരുന്ന യുവതി മുടി വെട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഒറ്റ മകനായ യുവാവ് തന്റെ മാതാപിതാക്കളോടുള്ള കടമ നിര്‍വഹിക്കാനായി അത് എതിര്‍ത്തു.
നിരവധി തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഭാര്യ വേണോ മുടി വേണോ എന്ന് തിരഞ്ഞെടുക്കേണ്ട ഘട്ടത്തില്‍ യുവാവ് മുടി തിരഞ്ഞെടുക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ പോണി കാരണം ആറ് മാസമായി പിരിഞ്ഞു കഴിയുകയാണ് എംബിഎ ബിരുദധാരിയായ യുവതി.
സമാന രീതിയിലുള്ള ഒരു തര്‍ക്കമാണ് കതര ഹില്‍സിലെ രണ്ടാമത്തെ ദമ്പതികള്‍ക്കിടയിലും സംഭവിച്ചത്. ബാങ്കിലെ പിഒ ഓഫീസറായ ഭര്‍ത്താവിന്റെ മീശയായിരുന്നു സ്വകാര്യ കമ്പനിയിലെ എച്ച്ആറായ യുവതിയുടെ പ്രശ്‌നം.
മീശ വച്ച് ഭര്‍ത്താവിനെ കാണാന്‍ കൊള്ളില്ലെന്ന ധാരണയില്‍ ഒരു ഫോട്ടോ പോലും ഇരുവരും ഒരുമിച്ചെടുത്തിട്ടില്ല. പാര്‍ട്ടികള്‍ക്കും മറ്റും ഭര്‍ത്താവിനെ ഒപ്പം കൂട്ടാനും ഇവര്‍ മടിച്ചിരുന്നു. ഈ രണ്ടു കേസുകളും നിലവിലിപ്പോള്‍ കൗണ്‍സിലര്‍മാരുടെ കീഴിലാണ്.