Sorry, you need to enable JavaScript to visit this website.

കമല്‍ഹാസന്റെ പാര്‍ട്ടി ഓഫീസിന്റെ  സുരക്ഷ വര്‍ധിപ്പിച്ചു 

ചെന്നൈ- ചെന്നെയിലെ മക്കള്‍ നീതി മയ്യം പാര്‍ട്ടി ഓഫീസിന്റെ സുരക്ഷ ശക്തമാക്കി. പാര്‍ട്ടി അദ്ധ്യക്ഷന്‍ കമല്‍ഹാസന്റെ ഹിന്ദു തീവ്രവാദ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ഓഫീസിനുനേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതിനാലാണ് പാര്‍ട്ടി ഓഫീസിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഓഫീസിനു മുന്നില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി നാഥുറാം ഗോഡ്‌സെയാണെന്നായിരുന്നു കമലിന്റെ പ്രസ്താവന. ഈ പ്രസ്താവനയാണ് വിവാദമായത്. തമിഴ്‌നാട്ടിലെ അറവാകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥി എസ്. മോഹന്‍ രാജിനു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest News