ബെയ്ജിങ്- തൊഴിലിടങ്ങളിലെ മികവിന് ആഴ്ചയില്‍ ആറു ദിവസം രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതു മണിവരെ എന്ന '966' സമയക്രമം നിര്‍ദേശിച്ച ആഗോള പ്രശസ്തനായ ചൈനീസ് വ്യവസായി ജാക് മയുടെ പുതിയ ജീവിത മന്ത്രം സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായി. ആഴ്ചയില്‍ ആറു ദിവസം ആറു തവണ സമയമെടുത്ത് സെക്‌സിലേര്‍പ്പെടണമെന്നാണ് ഇ-കൊമേഴ്‌സ് ഭീമനായ അലിബാബ ഉടമയായ ജാക് മ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന വിജയ മന്ത്രം. കമ്പനിയുടെ വാര്‍ഷിക ദിനമായ അലി ഡേയുടെ ഭാഗമായി മേയ് 10ന് എല്ലാ തവണയും നടത്തിവരാറുള്ള സമൂഹ വിവാഹ ചടങ്ങിലായിരുന്നു '669' എന്നു വിശേഷിപ്പിക്കുന്ന സെക്‌സ് വിജയ മന്ത്രം അദ്ദേഹം പകര്‍ന്നു നല്‍കിയത്.
മായുടെ 966 മന്ത്രം ടെക് വ്യവസായ ലോകത്ത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോല്‍ 669 എന്ന സെക്‌സ് മന്ത്രയും വ്യാപക വിമര്‍ശനത്തിന് പാത്രമായിരിക്കുന്നു. ആഭാസം എന്നാണ് പലരും ഇതിനെ സമൂഹ മാധ്യമങ്ങളില്‍ വിശേഷിപ്പിച്ചത്. വീട്ടില്‍ 669 ഉം ജോലിസ്ഥലത്ത് 996 ഉം പാലിക്കാന്‍ ഉള്ള ഊര്‍ജം ഭൂമിയില്‍ ആര്‍ക്കാണ് ഉള്ളത്?- ഒരു ട്വിറ്റര്‍ യൂസര്‍ ചോദിച്ചു.