ലഖ്‌നൗ- 14കാരിയായ മകളെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ പിതാവ് കുറ്റബോധം മൂലം ജീവനൊടുക്കി. യുപിയിലെ പ്രതാപ്ഗഢ് ജില്ലയില്‍ ഒരാഴ്ച മുമ്പാണ് മദ്യലഹരിയില്‍ സ്വന്തം മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചത്. ഇയാളെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ തിങ്കളാഴ്ച കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വിറകു ശേഖരിക്കാനെന്ന വ്യാജേന കാട്ടിലേക്ക് കൂട്ടികൊണ്ടു പോയാണ് പെണ്‍കുട്ടിയെ അച്ഛന്‍ കത്തിമുനയില്‍ നിര്‍ത്തി ബലാല്‍സംഗം ചെയ്തത്. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തി. ഇതു ചോദ്യം ചെയ്തപ്പോള്‍ അമ്മയേയും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അമ്മ സഹോദരനെ വിവരമറിയിക്കുകയും ഇതുവഴി വിവരം പോലീസില്‍ എത്തുകയുമായിരുന്നു. പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തതോടെ മുങ്ങിയ പ്രതിക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറയില്‍ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു.