രത്ലം- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പാന്റ്സ് ധരിക്കാന്‍ പോലും അറിയാത്ത കാലത്താണ് കോണ്‍ഗ്രസ് രാജ്യത്തെ സായുധസേനകള്‍ കെട്ടിപ്പടുത്തതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.
മോഡിജി ഇപ്പോള്‍ ദേശസുരക്ഷയെ കുറിച്ചാണ് ഗീര്‍വാണം മുഴക്കുന്നത്. എനിക്ക് ഒരു കാര്യം മാത്രമേ അദ്ദേഹത്തോട് പറയാനുള്ളൂ. നിങ്ങള്‍ പാന്റ്സ് ധരിക്കാന്‍ പഠിക്കുന്നതിനുമുമ്പാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും രാജ്യത്തെ സായധ സേനകള്‍ കെട്ടിപ്പടുത്തത്- മധ്യപ്രദേശിലെ രത്ലമില് തെരഞ്ഞെടുപ്പ് റാലിയില്‍ കമല്‍നാഥ് പറഞ്ഞു.
ബി.ജെപി ഭരണകാലത്ത് നിരവധി ഭീകരാക്രമണങ്ങള്‍ നടന്നു. 2002 ല്‍ പാര്‍ലമെന്റ് ആക്രമിക്കപ്പട്ടപ്പോഴും ഈ വര്‍ഷം പുല്‍വാമ ആക്രമണമുണ്ടായപ്പോഴും ബി.ജെ.പിയാണ് അധികാരത്തില്‍- അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ വായ്പ എഴുതിത്തള്ളിയില്ലെന്ന് പ്രധാനമന്ത്രി മോഡി ആരോപിക്കുന്നു. എന്നാല്‍ 21 ലക്ഷം കര്‍ഷകരുടെ വായ്പകള്‍ ഞങ്ങള്‍ എഴുതിത്തള്ളി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിക്കുന്നതോടെ എല്ലാ കര്‍ഷകരുടേയും കടങ്ങള്‍ എഴുതിത്തള്ളും- മുഖ്യമന്ത്രി പറഞ്ഞു.
മധ്യപ്രദേശില്‍ ബാക്കിയുള്ള എട്ട് ലോക്സഭാ മണ്ഡലങ്ങളില്‍ ഈ മാസം 19 നാണ് പോളിംഗ്.