കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ ഒരു കോടി രൂപയുമായി പിടിയിലായ രണ്ടു പേരെ കോടതി നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബി.ജെ.പിയുമായി ബന്ധമുള്ളവരാണ് അസന്‍സോള്‍ റെയില്‍വെ സ്‌റ്റേഷനില്‍ റെയില്‍വേ പോലീസിന്റെ പിടിയിലായത്.
ബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ഗൗതം ചാറ്റര്‍ജി, ദല്‍ഹി സ്വദേശി ലക്ഷ്മികാന്ത എന്നിവരാണ് പിടിയിലായത്.
സേവ് ബംഗാള്‍ കാമ്പയിനില്‍ രജിസറ്റര്‍ ചെയ്ത ബി.ജെ.പി വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയതായി ഗൗതം ചാറ്റര്‍ജി പോലീസിനോട് സമ്മതിച്ചു. ബി.ജെ.പിയുടെ പണമാണ് പിടികൂടിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലിരിക്കെ ഒരാള്‍ക്ക് 50,000 രൂപയില്‍ കൂടുതല്‍ ആവശ്യമായ രേഖകളില്ലാതെ കൊണ്ടുപോകാനാകില്ല. തനിക്ക് ഷായെ അറിയില്ലെന്നും പണവുമായി ബന്ധമില്ലെുമാണ് ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷിന്റെ പ്രതികരണം.