ചെന്നൈ- മൂന്നാം മുന്നണി സംവിധാനത്തോട് മുഖം തിരിച്ച് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ. ബി.ജെ.പി-കോൺഗ്രസ് ഇതര ഫെഡറൽ മുന്നണിക്കായി ശ്രമിക്കുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോടാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ചർച്ചക്ക് ശേഷം മാധ്യമങ്ങളെ കാണാതെ ചന്ദ്രശേഖർ റാവു മടങ്ങി. രാഷ്ട്രീയ മര്യാദയുടെ പേരിലാണ് ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച്ച നടത്തിയതെന്ന് സ്റ്റാലിൻ പിന്നീട് വിശദീകരിച്ചു.
സ്റ്റാലിനെ കാണാൻ നേരത്തെയും ചന്ദ്രശേഖർ റാവു ശ്രമിച്ചിരുന്നെങ്കിലും അന്ന് സ്റ്റാലിൻ കൂടിക്കാഴ്ച്ചക്ക് തയ്യാറായിരുന്നില്ല. അതേസമയം, രാഹുൽ ഗാന്ധിയുടെ അറിവോടെയാണ് റാവുവിനെ സ്റ്റാലിൻ കണ്ടതെന്നാണ് ഡി.എം.കെ നേതാക്കൾ നൽകുന്ന സൂചന. കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി.