മലപ്പുറം- ഫേസ് ബുക്കിലൂടെ മത വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നതായി കണ്ടെത്തി അറസ്റ്റ് ചെയ്ത
മഞ്ചേരി ആനക്കയം കളത്തിങ്ങല്‍പടി സ്വദേശി അസ്‌കറിനെ (47) മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ഇയാളുടെ ഫേസ് ബുക്ക് അക്കൗണ്ടില്‍ തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇയാള്‍ പ്രചരിപ്പിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സി.ഐ എന്‍.ബി. ഷൈജു, എസ്.ഐ ഇ.ആര്‍. ബൈജു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.