തലശ്ശേരി- പതിനഞ്ച് വയസ്സുകാരനെ തന്റെ ഉടമസ്ഥതയിലുള്ള സൈക്കിൾ റിപ്പയറിംഗ് കടയിൽ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കാക്കയങ്ങാട് മുഴക്കുന്നിലെ മാലോടൻ വീട്ടിൽ എം ഇബ്രാഹിംകുട്ടിയെ(69)യാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് പി.എൻ വിനോദ് ശിക്ഷിച്ചത.് പ്രതി പിഴയടക്കുകയാണെങ്കിൽ പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
2013 മാർച്ച് നാലിന് വൈകിട്ട് അഞ്ച് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഉടമസ്ഥതയിലുള്ള കാക്കയങ്ങാട്ടെ സൈക്കിൾ ഷോപ്പിൽ വെച്ചാണ് പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത.് പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷൽ പ്രൊസിക്യൂട്ടർ അഡ്വ. ബീന കാളിയത്താണ് ഹാജരായത.്