തൃശൂർ- പെരിഞ്ഞനത്ത് കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ടു പിഞ്ചു കുട്ടികളടക്കം കുടുംബത്തിലെ നാലു പേർ മരിച്ചു. ആലുവ പള്ളിക്കര സ്വദേശി രാമകൃഷ്ണൻ(68), നിഷാ പ്രമോദ് (33), ദേവനന്ദ(മൂന്ന്), നിവേദിക(രണ്ട്) എന്നിവരാണ് മരിച്ചത്. പെരിഞ്ഞനം ദേശീയ പാതയിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം.