ലണ്ടന്‍- വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്കില്‍ പള്ളിയില്‍ നിന്ന് ഇറങ്ങിയവർക്കു നേരെ വാന്‍ ഓടിച്ചു കയറ്റിയതിനെ തുടർന്ന് ഒരാള്‍ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. 48 കാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഭീകരാക്രമണമായാണ് പോലീസ് സംശയിക്കുന്നതെന്ന് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ബ്രിട്ടീഷ് സമയം പുലര്‍ച്ചെ 12.20-നായിരുന്നു സംഭവം.
പള്ളിയില്‍ നിന്നിറങ്ങിയ വിശ്വാസികള്‍ക്കിടയിലേക്ക് ആക്രമി മനപ്പൂര്‍വ്വം വാന്‍ ഇടിച്ചു കയറ്റുകയായിരുന്നെന്ന് മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന് അറിയിച്ചു. അതേസമയം രണ്ടു പേര് കൊല്ലപ്പെട്ടതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
വാനില്‍ നിന്നു പുറത്തിറങ്ങിയ ആക്രമി ഒരു വിശ്വാസിയെ കുത്തിപ്പരിക്കേല്പ്പിച്ചതയി ദൃക്സാക്ഷികളെ ഉദ്ദരിച്ച് ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് പള്ളി സ്ഥിതി ചെയ്യുന്ന സെവന് സിസ്റ്റേഴ്സ് റോഡില്‍ ഗതാതഗം തടഞ്ഞിരിക്കുകയാണ്. പോലീസും ആംബുലന്‍സ് സേവനങ്ങളും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
അറസ്റ്റിലായ ആള് വാന്‍ ഡ്രൈവറാണെന്ന് കരുതുന്നു. പോലീസ് അന്വേഷണം തുടരുകയാണ്.